നെടുങ്കണ്ടം: നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ 77-ാം റിപ്പബ്ലിക് ദിനാഘോഷവും ടൗണ്‍ സൗന്ദര്യവത്കരണത്തിന്റെ ഉദ്ഘാടനവും നടന്നു.
റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കല്‍ പതാക ഉയര്‍ത്തി. തുടര്‍ന്നു നടന്ന ചടങ്ങില്‍ ടൗണ്‍ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ ചെടികള്‍ നട്ടുപിടിപ്പിച്ചു.
വരും ദിവസങ്ങളില്‍ വ്യാപാരികളെയും മറ്റ് സംഘടനകളെയും പങ്കെടുപ്പിച്ച് വിപുലമായ സൗന്ദര്യവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.
ഇതിനായി ടൗണിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളുടെയും മുന്നില്‍ ചെടികള്‍ നടുകയും വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി സെല്‍ഫി പോയിന്റുകൾ സ്ഥാപിക്കുകയും ചെയ്യും.
ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്യാമള വിശ്വനാഥന്, ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് മോഹനന് മുല്ലയ്ക്കല്, പഞ്ചായത്ത് സെക്രട്ടറി വിഷ്ണു സുനില്‍, അസി. സെക്രട്ടറി മഞ്ജുഷ, മെംബർമാരായ കെ. രാധാകൃഷ്ണന്, ലിന്‍സി സിബി, റെജിമോന്, ജിനു ജോയി, സെലിന്, റോട്ടറി കാര്‍ഡമം സിറ്റി പ്രസിഡന്റ് ഡോ. സുനില്‍ ദേവ പ്രഭ, റോട്ടറി ഈസ്റ്റ് ഹില്‍ പ്രസിഡന്റ് സോജന് കുര്യാക്കോസ് തുടങ്ങിയവര്‍ പങ്കെടുത്തു.